Today: 30 Jul 2025 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാസംഗമം 2025 വിശ്വാസപ്രഘോഷണമായി
Photo #1 - Germany - Otta Nottathil - sabhasangamam_syro_malankara_germany_2025
ബോണ്‍: ജര്‍മ്മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ സഭാസംഗമം വിശ്വാസപ്രഘോഷത്തിന്റെ ആഘോഷമായി. ""എന്‍റെ വചനത്തില്‍ നിലകൊള്ളുവിന്‍''( യോഹ.8:31)എന്ന വചനത്തെ ആസ്പദമാക്കി ജൂണ്‍ 20 മുതല്‍ 22 വരെ ബോണിലാണ് മലങ്കരസഭയുടെ മക്കള്‍ ഒത്തുകൂടിയത്. ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യത്തില്‍ അത്യന്തം ആത്മീകത നിറഞ്ഞ മൂന്ന് ദിനങ്ങള്‍ വിശ്വാസപരിതമായി.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഅഭിവന്ദ്യ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ളീമിസ് കാതോലിക്കാബാവായുടെ സാന്നിധ്യമായിരുന്നു ഈ പരിപാടിയുടെ കേന്ദ്ര ആകര്‍ഷണം.. പിതാവിന്‍റെ സ്നേഹനിര്‍ഭരമായ സാന്നിധ്യം, അജപാലന പരിചരണം, ശക്തമായ ആത്മീയ ഉള്‍ക്കാഴ്ചകള്‍ എന്നിവ സമ്മേളനത്തിന് ആഴവും ഐക്യവും നിറച്ച വെളിച്ചമായി. ക്ളീമീസ് പിതാവിന്‍റെ വിനയവും ഊഷ്മളതയും എല്ലാ പങ്കാളികളുടെയും ഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചു.

പിതാവുമൊത്തുള്ള ഒരു തുറന്ന സംവാദത്തിലൂടെ ചോദ്യങ്ങള്‍ ചോദിക്കാനും ചിന്തനീയവും പിതൃതുല്യവുമായ പ്രതികരണങ്ങള്‍ സ്വീകരിക്കാനും അവസരം ലഭിച്ചത് ജര്‍മനിയിലെ മലങ്കര സമൂഹത്തിന് പ്രത്യേകിച്ച് രണ്ടാംതലമുറയ്ക്കും മൂന്നാംതലമുറയ്ക്കും അനുഗ്രഹമായി. സമാപനദിവസം ബോണിലെ ഹൈലിഗന്‍ ഗൈസ്ററ് ദേവാലയത്തില്‍ നടന്ന സമൂഹബലിയില്‍ മാര്‍ ക്ളീമീസ് ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സീറോ മലങ്കരസഭയിലെ ഏതാണ്ട് 15 ഓളം വൈദികര്‍ സഹകാര്‍മ്മികരായി. ദിവ്യബലി മദ്ധേ്യ ക്ളീമീസ് പിതാ് വചന സന്ദേശം നല്‍കി. ജര്‍മനിയില്‍ സീറോ മലങ്കരസഭയുടെ വളര്‍ച്ചയില്‍ കൂടുതല്‍ യുവജനങ്ങള്‍ ഭാഗഭാക്കാകുന്നതില്‍ ബാവതിരുമേനി യുവജനങ്ങളെ പ്രശംസിച്ചു.

കൊളോണ്‍ അതിരൂപതയിലെ അന്താരാഷ്ട്ര അജപാലന ശുശ്രൂഷവിഭാഗം ഡയറക്ടര്‍ ഇംഗബെര്‍ട്ട് മ്യൂഹെ പരിപാടിയില്‍ സംബന്ധിച്ചു ഹ്രസ്വമായി സംസാരിച്ചു. ദിവ്യബലിയ്ക്കുശേഷം നടന്ന ഹ്രസ്വ പരിപാടിയില്‍ സന്താഷ് അച്ചനും ജോസഫ് അച്ചനും എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
മാദ്ധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ രചിച്ച് ബിജു കാഞ്ഞിരപ്പള്ളി സംഗീതം നിര്‍വഹിച്ച് ടീനു ട്രീസ ആലപിച്ച കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പിയ്ക്കുള്ള ട്രീബ്യൂട്ടായി ഒരുക്കിയ കര്‍മ്മപഥത്തിലെ കാരുണ്യം എന്ന വിഡിയോ ഗാനം ക്ളീമീസ് ബാവ പ്രകാശനം ചെയ്തു. ജോസ് കുമ്പിളുവേലില്‍ ബാവയ്്ക്കും മലങ്കര സമൂഹത്തിനും നന്ദി അറിയിച്ച് സംസാരിച്ചു. പാസ്റററല്‍ കൗണ്‍സില്‍ സെക്രട്ടറി അനൂപ് മുണ്ടേത്ത് സംസാരിച്ചു.

ജര്‍മനിയിലെ സഭയുടെ പുതിയ ലോഗോയും ബാവ തിരുമേനി പ്രകാശനം ചെയ്തു. സമാപന പരിപാടികള്‍ക്കിടയയില്‍ ബാവ തിരുമേനിയുടെ ജന്മദിനവും കേക്കുമറിച്ച് സഭാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ആഘോഷിച്ചു.

റവ.ഡോ ജോസഫ് ചേലമ്പറമ്പത്ത്, ഫാ. കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ സഭയുടെ ചുറുചുറുക്കുള്ള യുവജനങ്ങള്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
- dated 04 Jul 2025


Comments:
Keywords: Germany - Otta Nottathil - sabhasangamam_syro_malankara_germany_2025 Germany - Otta Nottathil - sabhasangamam_syro_malankara_germany_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
laura_dahlmeier_expedition_accident_died
ജര്‍മന്‍ പര്‍വതാരോഹത ലൗറ അപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
Syro_malankara_bonn_parish_day_organisations_anniversery_july_2025
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകളുടെ വാര്‍ഷികവും വര്‍ണ്ണാഭമായി Recent or Hot News
തുടര്‍ന്നു വായിക്കുക
Helicopter_crashes_in_Saxony_Pilot_missing_july_29_2025
ജര്‍മനിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു ; പൈലറ്റിനെ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
ബാക്ടീരിയ ജര്‍മ്മനിയില്‍ മിനറല്‍ വാട്ടര്‍ തിരിച്ചുവിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
Train_accident_baden_wurttemberg_3_died_july_28_2025
ജര്‍മനിയില്‍ ട്രെയിനപകടം മൂന്ന് പേര്‍ മരിച്ചു ; 50 പേര്‍ക്ക് പരിക്കേറ്റു; 25 പേര്‍ ഗുരുതരാവസ്ഥയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ സമാന്തര സമ്പദ് വ്യവസ്ഥ ശക്തിയാര്‍ജിക്കുന്നു
തുടര്‍ന്നു വായിക്കുക
ECB_holds_interest_rate_July_2025
ഇസിബി പലിശനിരക്ക് സ്ഥിരപ്പെടുത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us